പത്തനംതിട്ട തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. റാന്നി തുലാപ്പള്ളിയിലാണ് സംഭവം. തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്നുമല സ്വദേശി ബിജുവാണ്( 52 ) മരിച്ചത്.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ്
വീട്ടുമുറ്റത്ത് വെച്ച് ബിജുവിനെ കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് അനക്കം കേട്ട് പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. വീടിന് 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement