തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത്  എൻ ഡി എ സ്ഥാനാർത്ഥി

കോട്ടയം: തുഷാർ വെള്ളാപ്പള്ളിയെ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബി ഡി ജെ എസ് പ്രഖ്യാപിച്ചു.
തീരുമാനം ബിഡിജെഎസ് സംസ്ഥാന കൗൺസിലിന്റെതാണന്ന് പാർട്ടി വാർത്താകുറിപ്പിൽ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ കണിച്ചു കുളങ്ങര വെള്ളാപ്പള്ളി വീട്ടിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ് എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും മകനാണ് തുഷാർ വെള്ളാപ്പള്ളി. ഭാര്യ ആഷാ തുഷാർ
മക്കൾ: ദേവിക തുഷാർ . ദേവ് തുഷാർ . മരുമകൻ: Dr അനൂപ്.
2015 ൽ രൂപീകരിച്ച ഭാരത് ധർമ്മജന സേനയുടെ സംസ്ഥാന അധ്യക്ഷൻ ദേശീയ ജനാധിപത്യ സഖ്യം കേരള ഘടകം കൺവീനറുമാണ്.
എസ്എൻഡിപി യൂത്ത് മൂവ്മെൻറ് സംസ്ഥാന ചെയർമാൻ, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി, എസ് എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് അംഗം ,ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്നു.
സ്കൂൾ വിദ്യാർത്ഥിയായിരിക്കെ എസ്എഫ് ഐ യി ലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട ജയ കേരളം സ്കൂളിലെ ചെയർമാൻ ആയിരുന്നു .
സ്പോർട്ട്സിനെ ഏറെ ഇഷ്ടപ്പെടുന്ന തുഷാർ സംസ്ഥാനതലത്തിൽ ജാവലിൻ ത്രോയിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചിരുന്നു .
എസ്എൻഡിപി യോഗം വൈസ് പ്രസിഡൻറ് എസ് എൻ ട്രസ്റ്റ് അസിസ്റ്റൻറ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു .
മികച്ച സംഘാടകൻ കേരളം കണ്ട ഏറ്റവും വലിയ മഹാ സമ്മേളനങ്ങളായി മാറിയ എസ്എൻഡിപി യോഗത്തിൻ്റെ മലബാർ സംഗമവും തിരുവിതാംകൂർ സംഗമവും കൂടാതെ അവകാശ പ്രഖ്യാപന റാലികളുടെയും മുഖ്യ സംഘാടകൻ .
ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആ വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ശൈലിയാണ് തുഷാറിനെ വ്യത്യസ്തനാക്കുന്നത്.
ഹോട്ടൽ ശൃംഖലകൾ ,അറിയപ്പെടുന്ന വ്യവസായിയും,റബ്ബർ കർഷകനും കൂടിയാണ് തുഷാർ വെള്ളാപ്പള്ളി

Advertisement