ജില്ലാ കളക്ടറെ അപ്രതീക്ഷിതമായി മാറ്റി… പകരം ചുമതല നല്‍കിയിട്ടില്ല…

ആലപ്പുഴ ജില്ലാ കളക്ടറെ അപ്രതീക്ഷിതമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്‌സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍.വി. സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. നഗരകാര്യ വകുപ്പില്‍ ചുമതല നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നത്. സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന.
ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. പുതിയ കളക്ടറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിര്‍ദേശിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആലപ്പുഴയ്ക്ക് ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.

Advertisement