പത്മജയക്ക് പിന്നാലെ പത്മിനി തോമസും ബി ജെ പിയിലേക്ക്

തിരുവനന്തപുരം: വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ ആളായാണ് പത്മയുടെ പേര് പുറത്ത് വന്നിരിക്കുന്നത്.

Advertisement