വന്യജീവി സംഘർഷം തടയാൻ പദ്ധതി, അന്തർ സംസ്ഥാനയോഗം ഇന്ന്

വയനാട്.വന്യജീവി സംഘർഷം തടയാൻ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള അന്തർ സംസ്ഥാന
യോഗം ഇന്ന്. ബന്ദിപ്പൂരിൽ വെച്ച് 11 മണിക്കാണ് യോഗം. കേരളം,തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസമേഖലകളിലെ വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കുന്നതിന് സംയുക്ത കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
കേരളത്തിൽ നിന്ന് എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് പങ്കെടുക്കുന്നത്.

Advertisement