അടൂരിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണു കിടന്നത് 20 മണിക്കൂർ

അടൂർ. കാട്ടുപന്നിയെ കണ്ട ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണു കിടന്നത് 20 മണിക്കൂർ. തുവയൂർ സ്വദേശിനി എലിസബത്തി (58)നാണ് നടുക്കുന്ന അനുഭവമുണ്ടായത്. പന്നിയെ കണ്ട് ഓടുന്നതിനിടെ ഇന്നലെ വൈകിട്ടാണ് കിണറ്റിൽ വീണത് .


ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എലിസബത്തിനെ കാണാതായത്..പന്നിയുടെ ആക്രമണത്തിൽ നിന്നും
രക്ഷപെടാനായി എലിസബത്ത് സമീപത്തെ
നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റിൽ വീണത്..
ഈ സമയം
എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു.
ഇന്ന് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 3 മണിക്ക് എലിസബത്ത് കിണറ്റീൽ വീണ വിവരം അറിയുന്നത്.

50തൊടി ആഴമുള്ള കിണറ്റിൽ കിടന്ന ഇവരെ ആരും കണ്ടില്ല. അഗ്നിരക്ഷാസേന വല യുപയോഗിച്ച് പുറത്തെടുത്ത ഇവരെ ആശുപത്രിയിലാക്കി.

representational pic.

Advertisement