അതിർത്തി തർക്കം;മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ വെട്ടി പരിക്കേല്പിച്ചു

മുണ്ടക്കയം: പുഞ്ചവയലിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുടെ വെട്ടേറ്റ വൃദ്ധ ദമ്പതികളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു’
ഇന്ന് രാവിലെ 10 മണിയോടെ ഇരുവരും കുളിക്കാനായി പുറത്തേക്ക് പോകുമ്പോഴയിരുന്നു അയൽവാസിയായ കൊച്ചുമോൻ ഇവരെ ആക്രമിച്ചത്.തോമസിന്
(77) തലയിലും, ഭാര്യ ഓമനയ്ക്ക്(55) മുഖത്തുമാണ് പരിക്ക്.ആദ്യം മുണ്ടക്കയം ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളിയിലും പിന്നിട് കോട്ടയത്തേക്കും കൊണ്ട് പോകയായിരുന്നു. കൊച്ചുമോന് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി.

Advertisement