ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ പ്രതിസന്ധി അവസാനിക്കുന്നില്ല

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ ഇനിയും പ്രതിസന്ധി അവസാനിക്കുന്നില്ല. കോൺഗ്രസും – മുസ്ലിം ലീഗും തമ്മിലുള്ള ചർച്ചകൾ എങ്ങും എത്താത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസഫ്, ആർ.എസ്.പി എന്നീ പാർട്ടികൾ സ്വന്തം നിലയിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. സീറ്റ് വിഭജനം ഔദ്യോഗികമായി പൂർത്തിയാക്കിയ ശേഷം മാത്രം സ്ഥാനാർത്ഥി പ്രഖ്യാപനം എന്ന ഇരു പാർട്ടികളുടെയും നിലപാടും തിരുത്തി. യുഡിഎഫ് ഏകോപന സമിതി യോഗം ഉൾപ്പെടെ വൈകുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇന്നലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റിൽ ഫ്രാൻസിസ് ജോർജിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് കൊല്ലം ലോക്സഭാ സീറ്റിൽ എൻ കെ പ്രേമചന്ദ്രനെ ആർഎസ്പി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. എത്രയും വേഗം മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്നാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെയും ആവശ്യം.

Advertisement