ആളെക്കൊല്ലി ബേലൂര്‍ മഖ്നയ്കക്കായി ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിക്കും

വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലിയായ ബേലൂര്‍ മഖ്നയ്കക്കായി ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിക്കും. ആന കാട്ടിക്കുളം ബാവലി റോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി ആനപ്പാറ പ്രദേശത്തുണ്ടെന്നാണ് ഇന്നലെ രാത്രി ലഭിച്ച റേഡിയോ കോളാര്‍‌ സിഗ്നല്‍. പനവല്ലി മേഖലയില്‍ നിന്ന് ആന ഇന്നലെയാണ് ബേഗൂര്‍ ഭാഗത്തേക്ക് റോഡ് മുറിച്ച് കടന്നത്. ആദ്യം ട്രാക്കിംഗ് ടീമും പിന്നാലെ ആര്‍ആര്‍ടി – വെറ്റനറി സംഘവും ആനയെ മയക്കുവെടി വയ്ക്കാനായി കാട്ടിലേക്ക് തിരിക്കും.

Advertisement