പാലിയേക്കരയില്‍ എക്സെെസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട

തൃശ്ശൂര്‍. പാലിയേക്കരയില്‍ എക്സെെസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട. തമിഴ്നാട് പൊള്ളാച്ചിയില്‍ നിന്നും കടത്തുകയായിരുന്ന 1,750 ലിറ്റര്‍ ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.സംഭവത്തില്‍ തമിഴ്നാട് സ്വദേശിയടക്കം രണ്ട്
പേര്‍ പിടിയിലായി.

പിക്ക്അപ്പ് ലോറിയില്‍ നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്. 35 ലിറ്ററിന്റെ 50 കന്നാസുകളിലായി കടത്തിയ 1,750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവരെ എക്സെെസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.

തൃശ്ശൂര്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാനവാസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി. അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ റ്റി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, കെ.വി. വിനോദ്, ആര്‍.ജി. രാജേഷ്, എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.പൊള്ളാച്ചിയില്‍ എവിടെ നിന്നുമാണ് സ്പിരിറ്റ് ലഭിച്ചതെന്നും എവിടേക്കാണ് കൊണ്ടുപോയിരുന്നതെന്നുമുള്‍പ്പടെ അന്വേഷിക്കുമെന്ന് എക്സെെസ് അറിയിച്ചു.

Advertisement