ശംഖുമുഖത്ത് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി കളിക്കുന്നതിനിടെ കിണറ്റില്‍ വീണു, രക്ഷിച്ച് സൈനികൻ

Advertisement

തിരുവനന്തപുരം .ശംഖുമുഖത്ത് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റില്‍ വീണു. രക്ഷിച്ച് സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു കുട്ടി.സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ ആറാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന സൈനികൻ പത്തനംതിട്ട സ്വദേശി അർജുൻ
കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. നിസാര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്

Advertisement