മലയിൻ കീഴിൽ മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം . കാട്ടാക്കട മലയിൻ കീഴിൽ മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി.അന്തീർക്കോണം ലിറ്റിൽ ഫ്ലവർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കാണതായത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു വന്നതിനുശേഷമാണ് വിദ്യാർഥികളെ കാണാതായത്.ഇവർ ഉറ്റ സുഹ്യത്തുക്കളാണ്.അന്തീർക്കോണം സ്വദേശികളായ അശ്വിൻ, നിഖിൽ, അരുൺ ബാബു എന്നീ വിദ്യാർത്ഥികളെ കാണാനില്ലെന്നാണ് പരാതി. ഇവർ ഇന്നലെ വൈകുന്നേരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തിയതായി വിവരമുണ്ട്. കുട്ടികൾ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം.മാറനല്ലൂർ -മലയിൻകീഴ് പോലീസ് സംയുക്തമായി അന്വേഷണം തുടങ്ങി.

Advertisement