പാർട്ടി വേദികൾ വനിതാ സമൃദ്ധമാക്കാൻ ലീഗ്

മലപ്പുറം. പാർട്ടി വേദികളിൽ സ്ത്രീ സാന്നിധ്യം കുറവെന്ന പരാതി പരിഹരിക്കാൻ പതിയ നീക്കവുമായി മുസ്ലിം ലീഗ്. പൊതു പ്രാവർത്തനങ്ങളിൽ താല്പര്യമുള്ള വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകാനാണ് നീക്കം.വനിതാ ലീഗിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്




‘ഗ്രാജ്വെറ്റ്‌സ് ഗേൾസ് ഗാതറിങ്’ എന്ന പേരിൽ വനിത കൂട്ടായ്‌മ വിളിച്ചു കൂട്ടും.പാർട്ടി അംഗങ്ങൾ അല്ലാത്ത ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കുന്ന കഴിവുള്ള വനിതകളെ കണ്ടെത്തി,കൃത്യമായി പരിശീലനം നൽകും.തുടർന്ന് ഇവരെ പ്രസംഗികരായി ലീഗ് വേദികളിൽ എത്തിക്കുന്നതാണ് പദ്ധതി.

ബൈറ്റ് -ഹമീദ് മാസ്റ്റർ (വീട്ടിൽ ഇരിക്കുന്ന കഴിവുള്ളവരെ കണ്ടെത്തും)

വനിതാ ലീഗ് നേതാക്കൾക്കാണ് യുവതികളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല.
ഒരു നിയോജക മണ്ഡലത്തിൽ നിന്നും 15 വനിതകളെ വീതമാണ് തിരഞ്ഞെടുക്കുക


ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചു ചേർക്കുന്ന കുടുംബ യോഗങ്ങളിലെ മുഖ്യ സംഘാടകരായി ഈ വനിതകളെ നിയോഗിക്കാനാണ് പാർട്ടി ആലോചന.പിന്നീട് വനിതകളുടെ വിപുലമായ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം

Advertisement