കഴക്കൂട്ടത്ത് റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു

തിരുവനന്തപുരം. കഴക്കൂട്ടത്ത് റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു.ഇതര സംസ്ഥാന്നതൊഴിലാളികളായ പീലാറാവു,തുളസി എന്നിവർക്കാണ് ഷോക്കേറ്റത്.പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ജോലിക്കിടെ ഉയർത്തിയ പോസ്റ്റ് മുകളിൽ കൂടിയുള്ള വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചു.

Advertisement