കുഴിനിലം ചെക്ക്ഡാമിന് സമീപം ഷോക്കേറ്റു ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വയനാട്. കുഴിനിലം ചെക്ക്ഡാമിന് സമീപം ഷോക്കേറ്റു ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
കണിയാരം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും,
കുഴിനിലം അടുവാങ്കുന്ന് കോളനിയിലെ രാജുവിൻ്റെയും ബിന്ദുവിൻ്റേയും മകനുമായ അഭിജിത്ത് (14) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ ചെക്ക് ഡാമിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടയിലാണ്ഷോക്കേറ്റതെന്നാണ് സൂചന. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. വൈദ്യുതാഘാതമേൽക്കാനിടയായ സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

Advertisement