ഉത്തർപ്രദേശിൽ ബസ് വൈദ്യുതി കമ്പനിയിൽ തട്ടി അഞ്ചുപേർ മരിച്ചു

ഗാസിപൂര്‍.ഉത്തർപ്രദേശിൽ ബസ് വൈദ്യുതി കമ്പനിയിൽ തട്ടി അഞ്ചുപേർ മരിച്ചു. ഗാസിപൂരിലാണ് അപകടം.10 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബസ് പൂർണമായും കത്തി നശിച്ചു. വിവാഹസംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ബസ്സിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു.നാട്ടുകാരുടെയും അഗ്നിരക്ഷസേനയുടെയും സഹായത്തോടെയാണ് തീ അണച്ചത്.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Advertisement