പൊട്ടിക്കിടന്ന വൈദ്യുത കമ്ബിയില്‍ ചവിട്ടി യുവതിക്കും ഒമ്ബത് മാസം പ്രായമുള്ള മകള്‍ക്കും ദാരുണാന്ത്യം

Advertisement

ബെംഗളൂരു. പൊട്ടിക്കിടന്ന വൈദ്യുത കമ്ബിയില്‍ ചവിട്ടി യുവതിക്കും ഒമ്ബത് മാസം പ്രായമുള്ള മകള്‍ക്കും ദാരുണാന്ത്യം.രാവിലെ 6 മണിയോടെ തമിഴ്നാട്ടില്‍ നിന്ന് ബെംഗളൂരുവിലെത്തി നടന്ന് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23), മകള്‍ സുവിക്സ്ലിയയും ആണ് മരിച്ചത്. വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാല്‍ യുവതിക്ക് വൈദ്യുതി കമ്ബി കാണാന്‍ കഴിഞ്ഞില്ലെന്നാണ് നിഗമനം.

ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കടുഗോഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് (ബെസ്‌കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Advertisement