മുന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഷെല്‍ന നിഷാദ് അന്തരിച്ചു

Advertisement

ആലുവ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷെല്‍ന നിഷാദ്(36) അന്തരിച്ചു. മുന്‍ എം.എല്‍.എ :കെ.മുഹമ്മദാലിയുടെ മരുമകളാണ്. ഭര്‍ത്താവ്: നിഷാദ് അലി. കാന്‍സര്‍ ചികിത്സയിലിരിക്കെ ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഷെല്‍നയുടെ നിര്യാണത്തില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് അനുശോചിച്ചു.

Advertisement