പ്രേംചന്ദ് സാഹിത്യപുരസ്‌കാരം ഡോ. സുരേഷ് മാധവിന്

Advertisement

കൊല്ലം. സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായിരുന്ന എ. ജി. പ്രേംചന്ദിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് ഗവേഷകനും എഴുത്തുകാരനുമായ ഡോ. സുരേഷ് മാധവ് അർഹനായി. “അടിയാളരുടെ വേദഗുരു “എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സദാനന്ദസ്വാമികളുടെ ചരിത്രവും ദർശനവും അടിസ്ഥാനമാക്കി നടത്തിയ ഗവേഷണസംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം. വേദഗുരു സദാനന്ദസ്വാമികളുടെ രചനകൾ ഉൾപ്പെടുത്തിയ “ജീവിതപദ്ധതി “എന്ന കൃതി അടുത്തകാലത്ത് സുരേഷ് മാധവ് പുറത്തിറക്കിയിരുന്നു. തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ടിന് ചിന്നക്കട ശങ്കർ നഗർ ആഡിട്ടോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും

Advertisement