കേരളത്തിലെ റെയിൽവേ വികസനത്തിന് 2,744 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ്

ന്യൂഡെല്‍ഹി. ശബരിപാത ഉൾപ്പെടുന്ന കേരളത്തിലെ റെയിൽവേ വികസനത്തിന് 2,744 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ് . 100 കോടിയാണ് ശബരിപാതക്ക് വകയിരുത്തിയത്. സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ കേരളം താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എയിംസ് ഇത്തവണയും ബജറ്റിൽ ഇടം പിടിച്ചില്ല.


ശബരിപാതക്ക് തുക വകയിരുത്തിയത് ഒഴിച്ചാൽ കേന്ദ്രത്തിൻ്റെ ഇടക്കാല ബജറ്റിൽ കേരളത്തിന് കാര്യമായ പ്രഖ്യാപനങ്ങൾ ഇല്ല. അങ്കമാലി മുതൽ അഴുത വരെയുള്ള ശബരി പാതക്ക് 100 കോടി മാറ്റിവെച്ചതോടെ സ്ഥലം ഏറ്റെടുക്കൽ, പാലം നിർമ്മാണം, ട്രാക്ക് നിർമ്മാണം എന്നിവ വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാർ ഇടപ്പെട്ടാൽ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാമെന്നും പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രിയുടെ പ്രതികരണം ഇങ്ങനെ .

പലിശരഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കേരളത്തിന് നേരിയ ആശ്വാസം പകരും. എന്നാൽ നിരന്തരമായി ഉന്നയിച്ച പല ആവശ്യങ്ങളും ബജറ്റിൽ ഇടം പിടിച്ചില്ല. കേരളത്തിലെ കാർഷിക തൊഴിൽ മേഖല കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നില്ല. ഇടക്കാല ബജറ്റ് ആയതുകൊണ്ടാണ് വമ്പൻ പ്രഖ്യാപനങ്ങൾ ഇല്ലാത്തതെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. അടുത്ത സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉള്ള ജൂലൈയിലെ സമ്പൂർണ്ണ ബജറ്റിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ.

Advertisement