ചൂരിമലയില്‍ നിന്നും പിടികൂടിയ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി

Advertisement

വയനാട് സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്നും പിടികൂടിയ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കാലിനും പല്ലിനും പരിക്കേറ്റ കടുവയ്ക്ക് പുത്തൂരില്‍ വിദഗ്ധ ചികിത്സ നല്‍കുംമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ചയാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ടത്. കടുവയെ തൃശൂരിലേക്ക് മാറ്റാന്‍ ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്. ബത്തേരി കുപ്പാടിയിലെ സ്ഥലപരിമിതി മൂലമാണ് കടുവയെ തൃശൂരിലേക്ക് മാറ്റുന്നത്.

Advertisement