രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ വ്യാപക കല്ലേറ്. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.സർക്കാരിനെതിരെ സൈക്കിൾ റൈഡ് സമരം നടത്താനാണ് ആർ വൈ എഫ് തീരുമാനം. Pkg പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവർത്തകർ പോലീസിനെ പലവട്ടം പ്രകോപിപ്പിക്കാൻ ശ്രമിച്ചു. അഞ്ചുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. ഇതോടെ പോലീസിന് നേരെ കല്ലും വടികളും ഉൾപ്പെടെ പ്രവർത്തകർ തുടർച്ചയായി എറിഞ്ഞു .

കല്ലേറിൽ പോലീസ് ജലപീരങ്കിയുടെ ബീക്കൺ ലൈറ്റ് പൊട്ടി.എത്ര ശ്രമിച്ചിട്ടും പോലീസ് ലാത്തി ചാർജിന് തയ്യാറല്ല എന്ന് കണ്ട പ്രവർത്തകർ പിരിഞ്ഞു പോയി ഹോൾഡ് പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി hold കണ്ണൂരിൽ വനിതാ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ നിയമനടപടി സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം സംസ്ഥാന സർക്കാരിനെതിരെ സൈക്കിൾ റൈഡ് സമരം നടത്താനാണ് ആർ.വൈഎഫിന്റെ തീരുമാനം. നിയമസഭാംഗങ്ങൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും പ്രതിഷേധ സമരത്തിന്റെ മുൻനിരയിൽ നേതൃത്വം നൽകാനും എത്തി.വരുംദിവസങ്ങളിലും തുടർച്ചയായി സമരങ്ങളിലൂടെ സർക്കാരിനെ പ്രകോപിപ്പിക്കാൻ തന്നെയാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും തീരുമാനം

Advertisement