കാലാവസ്ഥ വ്യതിയാനം…കുതിച്ചുയര്‍ന്ന് വെളുത്തുള്ളി വില

സംസ്ഥാനത്ത് വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. പൊതുവിപണിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് 90 രൂപയോളം കൂടി കിലോയ്ക്ക് 300 രൂപയില്‍ എത്തിനില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍.
പത്തുവര്‍ഷത്തിനിടെ വെളുത്തുള്ളി വിലയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. 2022 ഡിസംബറില്‍ 65 രൂപയായിരുന്ന വില ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം 210 ലെത്തിയിരുന്നു. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ 240 രൂപ വരെയാണ് ഇപ്പോള്‍ കിലോയ്ക്ക് വില. ആവശ്യത്തിന് ലോഡ് എത്താതായതോടെ വില അനുദിനം വര്‍ധിക്കുകയാണ്.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം ഉല്‍പ്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

Advertisement