മഴ; കൊട്ടാരക്കരയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കൊട്ടാരക്കര: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേത്ത്വത്തില്‍ നടത്തിയ ഡിഡിഎംഎ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരം കൊട്ടാരക്കര താലൂക്കില്‍ ഒരു ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0474-2454623
താലൂക്കിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ളതായി ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടുള്ള ഉമ്മന്നൂര്‍, ചിതറ വില്ലേജുകളില്‍ അപകട സാധ്യത കൂടിയ പ്രദേശത്തു താമസിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതും അടിയന്തിര സാഹചര്യത്തില്‍ അവരെ മാറ്റി പ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുമുണ്ട്. കല്ലട ആറിന്റെ തീരത്തുള്ള പവിത്രശ്വരം, പുത്തൂര്‍, കുളക്കട, കലയപുരം വില്ലേജുകളില്‍ താമസിക്കുന്നവരെ ഡാം തുറന്നാല്‍ വെള്ളം കയറുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും തീരുമാനമായിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലയിലേക്ക് അനുവദിച്ച എന്‍ഡിആര്‍എഫിന്റെ 25 അംഗ സംഘം അടുത്ത ദിവസം കൊട്ടാരക്കരയില്‍ എത്തിച്ചേരും. എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം അംഗങ്ങളുടെ താലൂക്ക് തല യോഗവും നടക്കും.

Advertisement