പൊട്ടിക്കരഞ്ഞ് യൂടൂബര്‍ അമല അനു;ചോദ്യം ചെയ്യലിന് ഹാജരായി

പത്തനാപുരം: സംരക്ഷിത വനത്തില്‍ അനുവാദമില്ലാതെ അതിക്രമിച്ചുകടന്ന് കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യൂടൂബര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. കിളിമാനൂര്‍ ശ്രീമാധുരിയിള്‍ അമല അനുവാണ് (28) പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ദിലീഫിന് മുമ്പാകെ തിങ്കളാഴ്ച രാവിലെ 10ന് ഹാജരായത്. ചോദ്യം ചെയ്യലിനിടെ അമല പൊട്ടിക്കരഞ്ഞു. കേസില്‍ അമല അനുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുമ്പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിലയിരുത്തി ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് അമലാ അനുവിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിട്ടയച്ചത്.

Advertisement