കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം

കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം. ശൈത്യകാലത്തിന്റെ അവസാന സീസണ്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും. 26 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമയത്ത് കൂടിയ തണുപ്പ് അനുഭവപ്പെടുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.
ഈ സീസണ്‍ ശൈത്യകാലത്തിനും വസന്തത്തിനും ഇടയിലുള്ള പരിവര്‍ത്തന കാലഘട്ടമായിരിക്കുമെന്നും കേന്ദ്രം പറഞ്ഞു. സീസണിന്റെ അവസാനത്തില്‍ താപനില തണുപ്പിനും താരതമ്യേന ചൂടിനും ഇടയിലായിരിക്കുമെന്ന് കേന്ദ്രം കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ശൈത്യകാലത്ത് കുവൈത്തില്‍ വലിയ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. ഈ വര്‍ഷം രേഖപ്പെടുത്തിയ കുറഞ്ഞ താപനില 17.16 ഡിഗ്രി സെല്‍ഷ്യസാണ്.

Advertisement