സ്വകാര്യ ബസ്സും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം

വാഴൂർ . കൊല്ലം തേനി ദേശീയപാതയിൽ വാഴൂർ ഇളംപള്ളി കവലയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.കെഎസ്ആർടിസി ഡ്രൈവർ കൊല്ലം ചവറ സ്വദേശി ലെനിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെഎസ്ആർടിസി
മറ്റൊരു വാഹനത്തെ മറികടക്കവേയാണ് അപകടം.ചങ്ങനാശേരിയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി,ചങ്ങനാശേരിയിൽ നിന്ന് പൊൻകുന്നത്തിന് വരുകയായിരുന്നു സ്വകാര്യ ബസ്.

Advertisement