സജിചെറിയാന്‍റെ പരാമര്‍ശം, രോമാഞ്ചത്തോടെ സര്‍ക്കാരുംമുന്നണിയും

കോട്ടയം. പ്രധാനമന്ത്രി വിളിച്ചപ്പോൾ ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്ന സജി ചെറിയാന്റെ പരാമർശത്തിനെതിരെ സഭാ നേതൃത്വവും പ്രതിപക്ഷവും നിലപാട് തുടരുന്നു.പ്രസ്താവന പിന്‍വലിക്കുന്നതുവരെ സര്‍ക്കാരിനോട് സഹകരിക്കില്ലെന്നാണ് കെസിബിസി നിലപാട്. ക്രൈസ്തവ സഭാ മേലധ്യക്ഷരെ അവഹേളിക്കുന്ന മന്ത്രിമാരും അവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് ദീപിക ദിനപത്രം മുഖപ്രസംഗം എഴുതി.
അറിവോടെയാണെന്ന് അധിക്ഷേപം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി . വിഷയത്തിൽ ജോസ് കെ മാണിയും റോഷി അഗസ്റ്റിനും നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.സജി ചെറിയാൻ നടത്തിയ വിമർശനം തള്ളി സിപിഐഎം രംഗത്തുവന്നു. സജി ചെറിയാന്റേത് പാർട്ടി നിലപാട് അല്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പ്രസ്താവന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. അതിനിടെ സജി ചെറിയാന്റെ വിവാദ പ്രസ്താവന മയപ്പെടുത്തി മന്ത്രിമാരായ വി.എൻ.വാസവനും റോഷി അഗസ്റ്റിനും രംഗത്തെത്തി.

സജി ചെറിയാനെതിരെ കെസിബിസി ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയുടെ എഡിറ്റോറിയൽ.
നവകേരള സദസിൽ പങ്കെടുത്തപ്പോൾ സജി ചെറിയാന് രോമാഞ്ചമുണ്ടായോ എന്ന് ചോദ്യം. മന്ത്രിയെ തിരുത്താൻ മുഖ്യമന്ത്രി തയാറായില്ലെന്നും വിമർശനം. ഭരണാധികാരികൾ ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭയുടെ മര്യാദയാണെന്നു ദീപിക പറയുന്നു.

മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മ അതുകൊണ്ടുതന്നെ ജോസ് കെ മാണി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

സംസ്കാരമില്ലാത്ത ആളാണ് സാംസ്കാരിക മന്ത്രി എന്ന സ്വയം തെളിയിച്ചെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പരിഹസിച്ചു.സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പറഞ്ഞ മോൻസ് ജോസഫ് വിഷയത്തിൽ ജോസ് കെ മാണിയുടെ നിലപാട് എന്തെന്നും ചോദിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് എത്തി നിൽക്കുമ്പോൾ ഇടത് നേതാക്കളുടെ പ്രസ്താവനകൾ ക്രൈസ്തവ സമൂഹത്തിന് ഇടയിൽ വലിയ എതിർപ്പിനും കാരണമായിട്ടുണ്ട്.

മന്ത്രി സജി ചെറിയാന്റെ വാവിട്ട വാക്ക് പണിയാകുമെന്ന് വിവിധ ക്രൈസ്തവ സഭകളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം കണ്ടുമനസിലായതോടെയാണ് സിപിഐഎമ്മിന്റെ നിലപാടുമാറ്റം. ബിഷപ്പുമാർക്ക് എതിരെ സജി ചെറിയാൻ നടത്തിയ വിമർശനം തള്ളിയ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മന്ത്രിയുടേത് പാർട്ടി നിലപാട് അല്ലെന്ന് വ്യക്തമാക്കി. പ്രസ്താവന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുമെന്നും എം.വി.ഗോവിന്ദന്‍.

ബിഷപ്പുമാര്‍ക്കെതിരായ സജിചെറിയാന്റെ പ്രസ്താവന
സര്‍ക്കാര്‍ നിലപാടായി കാണേണ്ടെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച മന്ത്രി വി.എന്‍.വാസവന്‍, വിരുന്നിന് പങ്കെടുത്തതല്ല മറിച്ച് പ്രധാനമന്ത്രിയുടെ കാപട്യ നിലപാട് തുറന്നുകാട്ടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാദത്തോട് പ്രതികരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Advertisement