ക്രൈസ്തവ മതമേലധ്യക്ഷൻമാരെ അവഹേളിക്കാൻ സജി ചെറിയാന്റെ പാർട്ടിക്ക് പ്രത്യേക നിഘണ്ടു . കെ സി ബിസി


കൊച്ചി .പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കെസിബിസി . മന്ത്രിയുടെ പ്രതികരണം അനൗചിത്യം നിറഞ്ഞതാണെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പിള്ളി പറഞ്ഞു. വിരുന്നിൽ പങ്കെടുത്തത് സൗഹൃദ സന്ദർശനമായി കണ്ടാൽ മതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


ചിലക്രൈസ്തവ മത മേലധ്യക്ഷന്മാർക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമെന്നും പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നു മായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.ഇതിനെതിരെയാണ് കത്തോലിക്ക ബിഷപ്പ് മാരുടെ കൂട്ടായ്മയായ കെസിബിസി രംഗത്ത് വന്നിരിക്കുന്നത്.ക്രൈസ്തവ മതമേലധ്യക്ഷൻമാരെ അവഹേളിക്കാൻ സജി ചെറിയാന്റെ പാർട്ടിക്ക് പ്രത്യേക നിഘണ്ടു ഉണ്ടെന്നും .പ്രസ്താവന അനൗചിത്യം നിറഞ്ഞതാണെന്നും . കെ സിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ സഭാ നേതാക്കൾ പങ്കെടുത്തതിനെ സൗഹൃദ സന്ദർശനമായി കണ്ടാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല


രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത് രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് കെ സി ബി സി .
ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രിയുടെ പ്രസ്താവനയിൽ മറ്റു ക്രൈസ്തവ സഭകൾക്കും അതൃപ്തിയുണ്ട്.

Advertisement