മന്നം ജയന്തി ആഘോഷം ഇന്ന് ആരംഭിക്കും

ചങ്ങനാശേരി .147-ാമത് മന്നം ജയന്തി ആഘോഷം ഇന്ന് ആരംഭിക്കും. പെരുന്ന എൻ.എസ്.എസ് രാവിലെ ഏഴു മണി മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന നടക്കും . തുടർന്ന് 10.15-ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സൊസൈറ്റിയുടെ പ്രവർത്തനം വിശദീകരിക്കും.പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും.
രണ്ടാം തിയതിയാണ് ജയന്തിസമ്മേളനം നടക്കുക. ഇത്തവണ മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും.

Advertisement