സംസ്ഥാനത്തെ ചെറുവീടുകളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടിക്ക് അംഗീകാരം

60 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകളെ വസ്തുനികുതിയില്‍ (കെട്ടിടനികുതി) നിന്ന് ഒഴിവാക്കിയ നടപടിക്ക് സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇത്തരം വീടുകളെ ഏപ്രില്‍ ഒന്നുമുതല്‍ വസ്തുനികുതിയില്‍നിന്ന് ഒഴിവാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് ചില തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിക്കാത്തത് ഉള്‍പ്പെടെയുള്ള സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. ഇതു മറികടക്കാനാണ് മന്ത്രിസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യമുണ്ടാകും.
ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരുടെ 30 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കാണ് മുന്‍പ് നികുതി സൗജന്യം അനുവദിച്ചിരുന്നത്. സ്വന്തം താമസത്തിനുപയോഗിക്കുന്ന 60 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്കാണ് വസ്തുനികുതിയിളവ് ലഭിക്കുക. ഒരാള്‍ക്ക് ഒരുവീടിനുമാത്രമേ ഇളവുലഭിക്കൂ.

Advertisement