ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്ക് 25 കേന്ദ്രങ്ങളില്‍ സ്വീകരണം

കൊല്ലം: ഗുരുധര്‍മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍. ശങ്കറുടെ ജന്മഗ്രാമത്തില്‍ നിന്ന് 28ന് ആരംഭിക്കുന്ന 32-ാമത് ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്ക് ജില്ലയിലെ 25 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പദയാത്ര ക്യാപ്റ്റന്‍ എഴുകോണ്‍ രാജ്‌മോഹന്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സംഘം ജനറല്‍ സെക്രട്ടറി ബി. സ്വാമിനാഥന്‍ അധ്യക്ഷനായി.
സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാത്തല രാഘവന്‍, കേരള വേടര്‍ സമാജം പ്രസിഡന്റ് പട്ടംതുരുത്ത് ബാബു, ശ്രേഷ്ഠഭാഷാ മലയാളം ശാസ്ത്ര കലാസാഹിത്യ സാംസ്‌കാരിക വേദി ചെയര്‍മാന്‍ പോള്‍രാജ് പൂയപ്പള്ളി, ജനറല്‍ സെക്രട്ടറി കവി ഉണ്ണി പുത്തൂര്‍, വാളകം ശിവപ്രസാദ്, ഉപക്യാപ്റ്റന്‍മാരായ ശാന്തിനി കുമാരന്‍, എം. എന്‍. നടരാജന്‍ ഉഷസ്, രതി സുരേഷ് ഇടമണ്‍, ശോഭന ആനക്കോട്ടൂര്‍, ഓടനാവട്ടം ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement