മാനവീയം വീഥിയിൽ വീണ്ടും കൂട്ടയടി

തിരുവനന്തപുരം. മാനവീയം വീഥിയിൽ വീണ്ടും കൂട്ടയടി. ഇന്നലെ രാത്രിയിലാണ് രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റു മുട്ടിയത്.സിഗരറ്റ് വലിച്ചു പുക മുഖത്തേക്കു ഊതിയെന്ന് ആരോപിച്ചായിരുന്നു തമ്മിൽ തല്ലിയത്.പോലീസ് സ്ഥലത്തു എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപെട്ടു.മൂന്നു പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു.മുൻപ് സംഘർഷം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ മാനവിയം വീഥിയിൽ സുരക്ഷ കൂട്ടിയിരുന്നു

Advertisement