കൺസക്ഷനെ ചൊല്ലി തർക്കം;വിദ്യാർത്ഥിനി വീഴ്ചയ്ക്കൽ പരുക്ക്

മലപ്പുറം: ചങ്ങരംകുളത്ത് കൺസക്ഷൻ ചാർജ്ജിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിയ്ക്ക് പരുക്ക്. ചാവക്കാട് ഒരുമനയൂർ സ്വദേശി സൈദയ്ക്കാണ് പരുക്കേറ്റത്. എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയിൽ ഒപ്റ്റോമെട്രി വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ സൈദ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് തൃശൂർ റൂട്ടിലോടുന്ന സഹാറ ബസിലെ കണ്ടക്ടർ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ബസിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ കാലിന് പരുക്കുണ്ട്. കണ്ടക്ടർ വസ്ത്രത്തിൽ പിടിച്ചു വലിച്ചതാണ് വീഴാൻ കാരണമെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. വിദ്യാർത്ഥിനിയും രക്ഷിതാക്കളും പരാതി നല്കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Advertisement