അങ്കമാലിയിൽ ഡി വൈ എഫ് ഐ രക്ഷാപ്രവർത്തനം ; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എത്തിയ പ്രവർത്തകർക്ക് ക്രൂരമർദ്ദനം

Advertisement

അങ്കമാലി. എറണാകുളം അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എത്തിയ പ്രവർത്തകർക്ക് ക്രൂരമർദ്ദനം. സംസ്ഥാന വൈസ് പ്രസിഡണ്ട് വൈശാഖൻ ഉൾപ്പെടെയുള്ള ആളുകൾക്കാണ് ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്നും മർദ്ദനമേറ്റത്. പോലീസിന്റെ കൺമുമ്പിൽ വച്ചായിരുന്നു മർദ്ദനം

ആലുവ പറവൂർ കവലയിൽ പ്രതിഷേധിച്ചവരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായി. ദ ഫോർത്ത് ഓൺലൈൻ പോർട്ടലിലെ റിപ്പോർട്ടർ വിഷ്ണു ക്യാമറമാൻ മാഹിൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. അനാവശ്യമായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെക്കുന്നതായും ആക്ഷേപമുണ്ട്.

Advertisement