ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ്വ പരിപാടിയായി നവകേരള സദസ്സ് മാറുന്നു,ഇ പി ജയരാജൻ

തൃശൂര്‍.ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ്വ പരിപാടിയായി നവകേരള സദസ്സ് മാറുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. വി ഡി സതീശൻ നവകേരള സദസ്സ് മൂലം ആസ്വസ്ഥൻ. ബഹുജന മുന്നേറ്റം യൂ ഡി എഫിലെ പാർട്ടികളിൽ പോലും ചേരി തിരിവ് ഉണ്ടാക്കി. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം പടിപടിയായി വെട്ടിക്കുറക്കുന്നു. ബി ജെ പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനം അനുഭവിക്കുന്നത് കടുത്ത പ്രശ്നങ്ങൾ

പ്രതികാര ബുദ്ധിയോടെ കേന്ദ്രം പെരുമാറുന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ് അവരുടെ വലിയ ശത്രു.കേരളത്തിൽ ബി.ജെ പിക്ക് വേരോട്ടം ലഭിക്കാത്തതിൻ്റെ പ്രതികാരമാണ് കേന്ദ്രത്തിന്. കേരളത്തിൻ്റെ വികസന കാര്യത്തിന് വേണ്ടി യുഡിഎഫ് എംപി മാർ എന്തെങ്കിലും പാർലമെൻ്റിൽ പറയുന്നുണ്ടോ. നാട്ടിൽ വന്ന് സ്വൈര്യമായി നടക്കാൻ കഴിയാത്തത് കൊണ്ടാണ് ഒരു എംപി കേന്ദ്ര അവഗണന പാർലമെൻ്റിൽ പറഞ്ഞത്. കേരളത്തെ സാമ്പത്തികമായി കേന്ദ്രം ദ്രോഹിക്കുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.

Advertisement