നിങ്ങളാണോ ആ മഹാ ഭാഗ്യശാലി, മേരിക്കുട്ടി കാത്തിരിക്കുന്നു

കാസര്‍ഗോഡ്.നറുക്കെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൂജാ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപയടിച്ച ഭാഗ്യശാലി കാണാമറയത്ത് തുടരുകയാണ്. കാസർഗോഡ് മജീർപള്ളയിലുള്ള ഭാരത് ലോട്ടറി ഏജൻസിയിലൂടെയാണ് ഒന്നാം സമ്മാനവും രണ്ടാം സമ്മാനത്തിനർഹമായ ടിക്കറ്റുകളിലൊന്നും വിറ്റത്.


jc 253199.. ഒന്നാം സമ്മാനമായ 12 കോടി രൂപ കരസ്ഥമാക്കിയ ഭാഗ്യ നമ്പർ.. കാസർഗോഡ് ഹൊസങ്കടിയിലെ മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത് ലോട്ടറി ഏജൻസിയിലൂടെ വിറ്റതാണ് ലോട്ടറി ടിക്കറ്റ്.. 12 കോടി നേടിയ ഭാഗ്യവാനായുള്ള കാത്തിരിപ്പിലാണ് മേരിക്കുട്ടിയും കുടുംബവും.ഏജൻസിയുടെ കീഴിൽ കണ്ണൂർ, എറണാകുളം ജില്ലകളിലും വിൽപ്പനയുണ്ട്.. ഏജൻസി അതിർത്തി പ്രദേശമായതിനാൽ ഭാഗ്യശാലി കർണാടകയിലുമാകാം

എന്തായാലും മേരിക്കുട്ടി കാത്തിരിപ്പു തുടരുകയാണ്.

Advertisement