മദ്യലഹരിയിൽ യുവാവ് ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: മദ്യലഹരിയിൽ യുവാവ് ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.തൃക്കാക്കരക്ക് സമീപം ചിറ്റേത്തുകരയിലാണ് അപകടം ഉണ്ടായത്.

ഇന്ന് പുലർച്ചെയാണ് നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചത്. ബൈക്ക് യാത്രക്കാരനായ കോട്ടയം സ്വദേശി സെബിൻ ജോസഫ് ആണ് മരിച്ചത്.ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വിരൽ മുറിഞ്ഞു പോവുകയും ചെയ്തു. മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

Advertisement