കൂറുമാറി വോട്ട്, പഞ്ചായത്ത്‌ അംഗത്തെ അയോഗ്യനാക്കി ഹൈക്കോടതി

Advertisement

കൊച്ചി. ആലപ്പുഴയില്‍ പഞ്ചായത്ത്‌ അംഗത്തെ അയോഗ്യനാക്കി ഹൈക്കോടതി.
ആലപ്പുഴ മാന്നാർ പഞ്ചായത്തംഗം സുനിൽ ശ്രദ്ധേയത്തെ ആണ് ഹൈകോടതി അയോഗ്യനാക്കിയത്.
നിലവിൽ മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് സുനിൽ ശ്രദ്ധേയം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വിജയിച്ച സുനിൽ ശ്രദ്ധേയം പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ദിവസം കൂറുമാറി എൽഡിഎഫ് അംഗത്തിന് വോട്ട് ചെയ്തു. പിന്നാലെ യുഡിഎഫ് പാർലമെന്ററി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുകയും ആ കേസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയും ചെയ്തിരുന്നു.
തുടർന്ന് ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ വിധി വന്നത്.

Advertisement