പടിഞ്ഞാറെ കല്ലടയില്‍ 28 കോടി രൂപയുടെ ബജറ്റിന്‌ അനുമതി, തൊഴില്‍ സംരംഭങ്ങള്‍ക്കും ശുചിത്വമേഖലയ്‌ക്കും ഊന്നല്‍

Advertisement

പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‌ അംഗീകാരം. 282531690 രൂപ വരവും 277870000 രൂപ ചെലവും 4661690രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുധ എല്‍ അവതരിപ്പിച്ചത്‌, നവീനമായ ഒട്ടേറെ പദ്ധതി വിഭാവനം ചെയ്‌ത പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിന്റെ ബജറ്റില്‍ ഭവന നിര്‍മ്മാണത്തിന്‌ നാല്‌ കോടി രൂപയും സേവന മേഖലകള്‍ക്ക്‌ 140850000രൂപയും പശ്ചാത്തല മേഖലയിലെ വികസനത്തിന്‌ 17900000 രൂപയും വകയിരുത്തിയ ബജറ്റാണ്‌ അവതരിപ്പിച്ചത്‌.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ സി ഉണ്ണിക്കൃഷ്‌ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനും ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ബജറ്റിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയും 2023-23ലെ ബജറ്റിനെ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്‌തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here