സംസ്ഥാനത്ത് 23 തദ്ദേശവാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് 23 തദ്ദേശവാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഇന്നലെയാണ് 10 ജില്ലകളിലെ ഒരു കോർപ്പറേഷൻ വാർഡിലും നാല് മുൻസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ ട്രെൻഡിൽ ലഭ്യമാകും. 88 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വോട്ടെണ്ണലിലുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.