ചിറക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന്

കൊല്ലം: ചാത്തന്നൂർ ചിറക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോൺഗ്രസിന്റെ സജില പ്രസിഡന്റ്

സി പി എം അംഗമായിരുന്ന സജില കോൺഗ്രസിലേക്ക് കൂറുമാറി. മറ്റൊരു സിപിഎം അംഗം സുചിത്രയും കോൺഗ്രസിന് വോട്ട് ചെയ്തു. സിപിഐ പ്രസിഡന്റിന്റെ രണ്ടര വർഷം പൂർത്തിയായിരുന്നു

എൽഡിഎഫിലെ ധാരണ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സജിലയുടെ കൂറുമാറ്റം

രണ്ടു പേർ കൂറുമാറി വോട്ട് ചെയ്തതോടെ 16 അംഗ പഞ്ചായത്തിൽ സിപിഎം അംഗ ബലം മൂന്നായി

Advertisement