നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപത്രം

Advertisement

കോഴിക്കോട് ..നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം

പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം

പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി അശ്ശീലം കാണിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടി വരുന്നത് കെട്ട കാലത്തെ രാഷ്ട്രീയത്തിൻ്റെ പരിഛേദം


ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക യാത്രയെ വിമർശിച്ചവർ ഇപ്പോൾ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തിൽ കറങ്ങാൻ ഇറങ്ങുമ്പോൾ രാജാവ് നഗ്നനാണെന്ന് പറ യാൻ കെൽപുള്ള കുട്ടികൾ ഇല്ല എന്നതാണ് കേരളത്തിൻ്റെ പ്രശ്നം

പാവപ്പെട്ടവർ പിച്ച ചട്ടിയുമായി നിൽക്കുമ്പോൾ സ്കൂൾ കുട്ടികൾ വിനോദയാത്ര നടത്തുന്നത് പോലെ കളിച്ചും ചിരിച്ചും ലൈവിട്ടും നടക്കുന്നത് ജനത്തിന് മുന്നിൽ നിൽക്കാൻ വേറെ മാർഗമില്ലാത്തതിനാൽ


ബസ് കാണാൻ ധാരാളം ആളുകൾ വരുമെന്ന് പറഞ്ഞ എ കെ ബാലൻ്റെ മനസ് പേരുപോലെ ബാല മനസാണ്

ദേവഗൗഡയുടെ പാർട്ടി പ്രതിനിധിയും യാത്രയുടെ ഭാഗമായതിനാൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു.

എൻ.ഡി.എ – എൽ.ഡി എഫ് സംയുക്ത യാത്ര ചരിത്ര സംഭവമാക്കാമായിരുന്നു

Advertisement