മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

Advertisement

കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു.

പാറത്തോട് സ്വദേശിയായ ജോയല്‍ (22) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു അപകടം.‌‌‌ പാറത്തോട് കാലായിൽ വില്യംസിന്റെ മകനാണ്.

കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും. സമീപത്തുള്ള പുഴയിൽ‌ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഉടൻ തന്നെ ഫയര്‍ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥരും ഈസ്റ്റ് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത് .

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisement