വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ വീണുടഞ്ഞത് 1000ത്തോളം മദ്യക്കുപ്പികൾ

Advertisement

കൊച്ചി: ഇന്നലെ വീശിയടിച്ച കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വീണുടഞ്ഞത് 1000ത്തോളം മദ്യക്കുപ്പികൾ . കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ വലിയ വൻ നാശനഷ്ടം ഉണ്ടായത്. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് സംഭവം.

ആഞ്ഞുവീശിയ കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു. കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഇന്നലെ അനുഭവപ്പെട്ടത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്നു. ഇതോടെ പല സ്ഥലങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി.

Advertisement