കൊല്ലം: 39-ാമത് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേള്‍ഡ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറര്‍ റോബില്‍ എന്‍വീസ് ആദരിക്കല്‍ ചടങ്ങ് നടത്തി. ജില്ലാ പ്രസിഡന്റ് ജോയി ഉമ്മന്നൂര്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് വിതരണം കെ.ആര്‍. ഹേമേന്ദ്രനാഥ് നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ്, നവാസ്, എം.വിജയന്‍, വള്ളിക്കാവ് സുരേന്ദ്രന്‍, പി. മണിലാല്‍, വില്‍സണ്‍ ആന്റണി, രാജന്‍ പുനലൂര്‍ എന്നിവര്‍ സംസാരിച്ചു. പൊതു സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും പ്രതിനിധി സമ്മേളനവും നടന്നു.
Advertisement