നൂറനാട് പ്രക്ഷോഭം,മണ്ണെടുപ്പ് നിർത്തിവച്ചു

Advertisement



ആലപ്പുഴ. നൂറനാട് പാലമേലിൽ ദേശീയപാത നിർമ്മാണത്തിനായി മലയിടിച്ച് മണ്ണ് എടുക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനു പിന്നാലെ രണ്ടുദിവസത്തേക്ക് മണ്ണെടുപ്പ് നിർത്തിവച്ചു. ഇന്നും നാളെയുമാണ് മണ്ണെടുപ്പ് നിർത്തിവച്ചത്. അതേസമയം തിങ്കളാഴ്ച പ്രവർത്തി പുനരാരംഭിക്കുമ്പോൾ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്ന് വൈകിട്ട് പാലമേലിൽ ചേരുന്ന സർവകക്ഷി യോഗത്തിൽ വരുംദിവസങ്ങളിലെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും. അറസ്റ്റ് ചെയ്തിരുന്ന നൂറോളം പ്രതിഷേധക്കാരെ ഇന്നലെ വൈകിട്ടോടെ പൊലീസ് ജാമ്യത്തിൽ വിട്ടിരുന്നു.

Advertisement