ബിജെപി തീരദേശ യാത്രക്ക് സമാപനം

Advertisement

കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ നയിച്ച തീരദേശ യാത്രക്ക് സമാപനം. കഴിഞ്ഞ 8ന് പരവൂരില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. തീരദേശ മേഖലയിലെ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുക, സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ അവഗണന അവസാനിപ്പിക്കുക. തീരദേശ ജനതയോടുള്ള അവഗണ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തീരദേശ യാത്ര നടത്തിയത്. സമാപന സമ്മേളനം ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത്ത് ചോഴത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്ര
ട്ടറിമാരായ അഡ്വ. വയയ്ക്കല്‍ സോമന്‍, എസ്. പ്രശാന്ത്, വെള്ളിമണ്‍ ദീലീപ്, എ.ജി.ശ്രീകുമാര്‍, ശൈലേന്ദ്ര ബാബു, മത്സ്യ തൊഴിലാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
3ന് താന്നിയില്‍ നിന്നും ആരംഭിച്ച യാത്ര നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ
ഇരവിപുരം, മുണ്ടയ്ക്കല്‍, കൊല്ലം ബീച്ച്, വാടി തിരുമുല്ലവാരം, ഒഴുക്കുതോട്, മരുത്തടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഏഴ് മണിയോടെ ശക്തികുളങ്ങരയില്‍ സമാപിച്ചു.

Advertisement