നൂറനാട് പാലമേലിൽ വിവാദസ്ഥലത്ത് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു

Advertisement

ആലപ്പുഴ.മണ്ണ് ഇടിച്ചു കടത്തുന്നത് വിവാദമായി എതിര്‍ത്ത ജനക്കൂട്ടത്തെ പൊലീസ് മര്‍ദ്ദിച്ച നൂറനാട് പാലമേലിൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു.

രാവിലേ അഞ്ചരയോടെയാണ് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്.നാട്ടുകാരുടെ പ്രതിഷേധ തുടർന്ന് രണ്ടുദിവസത്തേക്ക് മണ്ണെടുപ്പ് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം മണ്ണെടുപ്പിൽ പ്രതിഷേധിച്ചു റോഡ് ഉപരോധിച്ച 60 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ്, എന്നിവർക്ക് പോലീസ് മർദ്ദനം ഏറ്റിരുന്നു. സുരക്ഷ ഒരുക്കി വൻ പോലീസ് സന്നാഹം. മണ്ണെടുത്തു പോകുന്ന ലോറികൾ തടയും എന്ന നിലപാടിലാണ് നാട്ടുകാർ

ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സമരസമിതി രൂപീകരിച്ചിരുന്നു.പാലമേൽ പഞ്ചായത്തിൽ നാല് കുന്നുകൾ ആണുള്ളത്

അതിൽ മറ്റപ്പള്ളി കുന്ന് ആണ് ഇപ്പോൾ ഇടിച്ചു മണ്ണെടുക്കുന്നത്.

മണ്ണെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രൊട്ടക്ഷൻ നൽകുമെന്നാണ് കാർത്തികപ്പള്ളി തഹസിൽദാർ പറയുന്നത്.തടഞ്ഞാൽ നിയമപരമായി നേരിടും. മണ്ണെടുപ്പ് നടക്കുന്നത് കോടതി ഉത്തരവുപ്രകാരം. ഒരു മണിക്കൂറിൽ 6 ലോറികളിൽ മണ്ണ് കടത്തിയതായി നാട്ടുകാര്‍ പറയുന്നു.

Advertisement