സാമ്പത്തിക പ്രതിസന്ധി: ചെലവു ചുരുക്കാന്‍ വകുപ്പുകളോട് ധനവകുപ്പ്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി .
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കമ്മീഷനുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
സര്‍വകലാശാലകള്‍ക്കും ലോകായുക്തയ്ക്കും ഇത് ബാധകമായിരിക്കും.
സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, ഫര്‍ണീച്ചര്‍ വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണം വരും.
വാഹനം വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമെന്ന് ധനവകുപ്പ് അറിയിച്ചു.
ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്

Advertisement